സന്ദേശം:-
ഈശോയിൽ പ്രിയ സഹോദരങ്ങളെ,

“നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ ( Mk – 16: 15 ). നമ്മുടെ കർത്താവീശോമിശിഹായുടെ ആഹ്വാനം ഉൾക്കൊണ്ട് പന്ത്രണ്ടു ശിഷ്യന്മാർ ലോകമെങ്ങും പോയി തങ്ങൾക്ക് ലഭിച്ച ദൈവാനുഭവത്തിന്റെ വെളിച്ചത്തിൽ ധീരമായി വചന പ്രഘോഷണം നടത്തുകയും ഓരോ ശിഷ്യരും വചനം പ്രഘോഷിച്ച ഇടങ്ങളിലെല്ലാം ക്രൈസ്തവ സാമൂഹങ്ങൾക് രൂപം നൽകുകയും ചെയ്തു. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹാ AD 52ൽ ഭാരതത്തിൽ വരുകയും, ക്രൈസ്തവ വിശ്വാസത്തിനു ദീപം കൊളുത്തുകയും ചെയ്തു. ഇത്തരത്തിൽ ഈശോയെകുറിച്ചുള്ള അറിവുകൾ ഏറ്റുവാങ്ങി, തലമുറ തലമുറകളായി ഈ ദൈവീക പാരമ്പര്യം കൈമാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ഈ വിശുദ്ധപരമ്പര്യത്തിന്റെ കൈമാറ്റം നടക്കുന്നത് സിറോമലബാർ സഭയിലൂടെയാണ്.

ഈശോയുടെ ഓരോ ശിഷ്യരും, ഇതുപോലുള്ള ക്രൈസ്തവ സാമൂഹങ്ങൾക് രൂപം കൊടുത്തിട്ടുണ്ട്. ഇതിനെ വ്യക്തിഗതസഭകൾ അഥവാ റീത്തുകൾ എന്നാണ് വിളിക്കുന്നത്. ഇന്ന് കത്തോലിക്കാ സഭയിൽ 23 റീത്തുകളാണുള്ളത്. ഇതിൽ ഇന്ത്യയിൽ ഉള്ളത് ലത്തീൻ, സിറോമലബാർ, സിറോമലങ്കര എന്നിവയാണ്. ഇങ്ങനെ 23 സഭകളിലൂടെ കൈമാറിവരുന്ന ദൈവീക പാരമ്പര്യവും, ( അതായത് ഈശോയുടെ പഠനങ്ങൾ), വി.ബൈബിളും തുല്യ പ്രാധാന്യം അർഹിക്കുന്നുവെന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുക. ( Dei Verbum No. 9). അതുകൊണ്ടു ഈ ദൈവീക പാരമ്പര്യം സംരക്ഷിക്കേണ്ടത് അനിവാര്യതയാണ്. 2017 ഒക്ടോബർ 9 ന് ഹൊസൂർ രൂപത സ്ഥാപിച് കത്തെഴുതിയ പരിശുദ്ധ ഫ്രാൻസിസ് പാപ്പ വീണ്ടും നമ്മെ ഓര്മപെടുത്തുന്നത് ഇപ്രകാരമാണ്, ഓരോ സഭയുടെയും ദൈവീക പാരമ്പര്യം അതായത് വിശ്വാസം, ആരാധനക്രമം, ജീവിതശൈലി എന്നിവ കൈമാറപെടുന്നത് കാത്തുസൂക്ഷിക്കേണ്ടതാണ്.

ഈ വിശ്വാസ പൈത്രികത്തെ സംരക്ഷിക്കാൻ കാലത്തിനു അനുയോജ്യമായ രീതിയിൽ സെന്റ്. തോമസ് മൌണ്ട് ഇടവക നടത്തുന്ന എല്ല പരിശ്രമങ്ങളെയും അഭിനന്ദിക്കുന്നു. Voice of Mount എന്ന പേരിൽ ഇറങ്ങുന്ന e-Magazine ന് എല്ലാവിധ പ്രാർത്ഥനാശംസകൾ നേരുന്നു.

നിങ്ങളുടെ പിതാവ്, മാർ സെബാസ്റ്റ്യൻ പോഴോലിപറമ്പിൽ, ഹൊസൂർ രൂപത.


ചുടു നിണം വീണ മണ്ണിൽ നിന്നും ഉയരുന്ന കാഹളം.

ഈശോയിൽ പ്രിയരേ,

രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണിൽ സഭ തഴച്ചു വളർന്നു. ഇനി ഫലമുണ്ടാകേണ്ട കാലമാണ്. ഹൊസൂർ രൂപത സ്ഥാപിക്കപ്പെട്ടതിനുശേഷം, ഏറെ ശ്രമകരവും കൂട്ടായ പ്രവർത്തനങ്ങളിലൂടെ സീറോമലബാർ സഭാ മക്കൾ ഒന്ന് ചേർന്നുവരികയാണ്.ഈ അവസരത്തിൽ സെയിന്റ്. തോമസ് മൗണ്ട് ഇടവക ഒരു പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ്. ഇടവകയുടെ ശബ്ദമായി ” Voice of Mount” എന്ന പേരിൽ eMagzine പുറത്തിറക്കുന്നു. ഇത്, സഭ മക്കളിൽ നിന്നുയരുന്ന വിശ്വാസ പൈതൃകത്തിന്റ കാഹളധ്വനിയാകട്ടെ. സഭയിലെയും, രൂപതയിലെയും, ഇടവകയിലെയും ആനുകാലിക പ്രവർത്തനങ്ങൾ അറിയുവാനും, ഒന്നുചേരുവാനും, പരസ്പരം കഴിവുകളെയും, പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുവാനും ഉതകുന്ന ഒരു വേദിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഈ മാസം ജപമാലമാസമായി ആചരിക്കുകയാണല്ലോ. പതിമൂന്നാം ലിയോ മാർപാപ്പയാണ് ഒക്ടോബർ മാസം ജപമാല മാസമായി പ്രഖ്യാപിച്ചത്. ഈശോയിലേക്കുള്ള ഒരു എളുപ്പവഴിയാണ് പരി. അമ്മ. ജപമാല പ്രാർത്ഥനയിലൂടെ സഭാ മക്കൾ ഏവരും ക്രൈസ്തവ വിശ്വാസ രഹസ്യങ്ങൾ തന്നെയാണ് ധ്യാനിക്കുന്നത് , മറിയം വഴി മിശിഹായിലേക്കു എത്തിച്ചേരുകയും ചെയ്യുന്നു. ജപമാല ഭക്തി ആദ്യം പ്രചരിപ്പിച്ചതു വി. ഡൊമിനിക്കാണ്. പതിമൂന്നാം നൂറ്റാണ്ടിൽ സഭക്കെതിരെ ഉയർന്നു വന്ന ആൽബിജൻസിൻ പാഷണ്ഡതയെ പരാജയപ്പെടുത്താൻ വിശ്വാസികൾ എടുത്ത വലിയൊരു ആയുധമാണ് ജപമാല.

രണ്ടാം വത്തിക്കാൻ സൂനഹദോസ് ഇപ്രകാരം പ്രസ്താവിക്കുന്നു” നൂറ്റാണ്ടുകളിലൂടെ സഭയുടെ പ്രബോധനാധികാരം അംഗീകരിച്ചിട്ടുള്ള ഭക്തമുറകൾ ഈ സൂനഹദോസ് വിലമതിക്കുന്ന. ( തിരുസഭ 67). വിശുദ്ധ ളൂയി മോണ്ട് ഫോർട്ട് പ്രസ്താവിക്കുന്നതിങ്ങനെയാണ് ” ദിനം പ്രതി ജപമാല ചൊല്ലുന്നവർ ഒരിക്കലും വഴി തെറ്റി പോവുകയില്ല..ഈ പ്രസ്താവന എൻ്റെ രക്തം കൊണ്ട് തന്നെ എഴുതി ഒപ്പിടാൻ എനിക്ക് സന്തോഷമേയുള്ളൂ “. വിശുദ്ധ ക്ലെമന്റ പറയുന്നു ” ഒരു പാപിയെ അഭിമുഖീകരിക്കുന്നതിനു മുൻപ് ജപമാല ചൊല്ലാൻ എനിക്ക് സമയം ലഭിക്കുകയാണെങ്കിൽ ആ പാപി മാനസാന്തരപെടാതിരുന്നതായി ഞാൻ കണ്ടിട്ടില്ല “.

സഭാമക്കൾ എല്ലാവരും ഒന്ന് ചേർന്ന് ജപമാലയാകുന്ന ആയുധം കൈയിലെടുക്കുകയാണെങ്കിൽ നാരകീയ ശക്തികൾ ഒരിക്കലും സഭയെയും, ഇടവകേയും, കുടുംബജീവിതത്തെയും, വ്യക്തി ജീവിതത്തെയും തകർക്കുകയില്ല. പരിശുദ്ധ അമ്മയുടെയും, വി.തോമാശ്ലീഹായുടേയും മധ്യസ്ഥ ശക്തിയാൽ ദൈവം നമ്മുടെ എല്ലാ ഉദ്യമങ്ങളെയും അനുഗ്രഹിക്കട്ടെ..

പ്രാർത്ഥനയോടെ
Fr. സുഭീഷ് വട്ടപ്പറമ്പൻ.
വികാരി



Font Awesome Icons


Voice of Mount – A Parish Newsletter

Inaugural Edition
St Thomas Syro Malabar Church
St Thomas Mount, Chennai.

Share and Enjoy:
  • Print
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google Bookmarks
  • Blogplay
  • Diigo
  • Live
  • StumbleUpon
  • Twitter
  • Bitacoras.com
  • BlinkList
  • blogmarks
  • Blogosphere News
  • Design Float
  • Diggita
  • DotNetKicks
  • Fleck
  • FSDaily
  • HelloTxt
  • Hemidemi
  • MisterWong

1 Comments

One Response to “Voice of Mount – October 2018”

  1. George Joseph on October 31st, 2018 4:31 pm

    Dear Rev. Father,
    Glad to see St. Thomas church’s first letter. Letters bring people closer. My heartiest congratulations to your good-self and all those who helped to make this successful. With all good wishes,
    George.

Leave a Reply