ഇടയ മൊഴി

സീറോ മലബാർ സഭയിലെ ആരാധനക്രമത്തിൽ ഉയിർപ്പുകാലം വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടമാണ്. മിശിഹായുടെ ഉയിർപ്പ്
പാപത്തി eeയും മരണത്തി gയും മേലുള്ള അവിടുത്തെ വിജയം പ്രഘോഷിക്കുകയാണ്. അതിലൂടെ അവിടുന്ന് മനുഷ്യർക്ക് പുതുജീവൻ പ്രദാനം ചെയ്തു. രക്ഷക ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവൻ സ്വന്തമാക്കാനുള്ള ഏഴ് ആഴ്ചകളാണ് ഉയിർപ്പ്കാലം.

ആദിമസഭയിൽ മാമ്മോദീസ നല്കിയിരുന്നത് 
ഉയിർപ്പ് തിരുനാളിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലാണ്. വി.പൗലോസ് നമ്മെ അനുസ്മരിക്കുന്നുണ്ട്, മാമ്മോദീസായിൽ നാം അവനോടൊത്ത് സംസ്കരിക്കപ്പെട്ടു. മിശിഹ മരിച്ചതിനു ശേഷം ` മഹത്വത്തിൽ ഉയിർത്തെഴുന്നേറ്റതു പോലെ നാമും പുതു ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്ത് സംസ്കരിക്കപ്പെട്ടത് ( റോമാ 6:4, 5). ഉയിർപ്പു കാലത്തിലെ ആദ്യ ഞായറാഴ്ച്ച പുതുതായി മാമ്മോദീസാ സ്വീകരിച്ചവരുടെ ആഴ്ചയായി മാറ്റി വച്ചിരിക്കുന്നു. അതു കൊണ്ടാണ് ഉയിർപ്പ് തിരുനാൾ കഴിഞ്ഞ് വരുന്ന ഞായറാഴ്ചയെ പുതു ഞായർ എന്നു വിളിക്കുന്നത്. ഈ പുതു ഞായറിൽ, ഭാരതത്തിൽ ക്രൈസ്തവ വിശ്വാസം കൊളുത്തിയ മാർതോമാശ്ലീഹായെ അനുസ്മരിക്കുന്നുമുണ്ട്.
   നമ്മുടെ പിതാവായ മാർ തോമ്മാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തിലൂടെ
           
“എ കർത്താവേ എ ദൈവമേ”(യോഹ 20:28) ഈ ഏറ്റു പറച്ചിൽ മനസ്സിലാക്കാൻ ഇന്ന് നമുക്ക് പ്രയാസമില്ല. ഈ വിശ്വാസപ്രഖ്യാപനത്തി ആഴം മനസ്സിലാക്കാൻ നാം അന്നത്തെ സാഹചര്യവും മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യരോട് കൂടി മനുഷ്യനായി ജീവിച്ച ഒരു വ്യക്തിയെ “ദൈവം” എന്ന് വിളിക്കുന്നത് യഹൂദമത പശ്ശ്ചാത്തലത്തിൽ പാപമായിരുന്നു. അതുകൊണ്ടു തന്നെ മനുഷ്യാവതാരം ചെയ്ത ഈശോമിശിഹായെ കർത്താവും ദൈവവുമായി ഏറ്റു പറയുന്നത് അന്നത്തെ സാഹചര്യത്തിൽ ധീരവും അപകടപൂർണവുമായ   പ്രഖ്യാപനമായിരുന്നു.     
 തോമാശ്ലീഹായിൽ  നിന്നും വിശ്വാസദീപം സ്വീകരിച്ച നമ്മൾ ക്രിസ്തുവിനും ക്രിസ്തീയ മൂല്യങ്ങൾക്കും വേണ്ടി ആത്മാർപ്പണം ചെയ്യാനുള്ള സ്നേഹവും ചൈതന്യവും ഉള്ളിൽ കാത്തുസൂക്ഷിക്കുന്നവരാണോ? ഈ ഉയിർപ്പ് കാലഘട്ടത്തിൽ ശ്ലീഹാ നമ്മെ വിളിക്കുകയാണ്‌, “നമുക്കും അവനോടു കൂടെ പോയി മരിക്കാം.” (യോഹന്നാൻ 11/16) സഭയിൽ മാമോദീസായിലൂടെ നൽകപ്പെട്ട വലിയ ഉത്തരവാദിത്വം ശിരസ്സാ വഹിച്ചു കൊണ്ടു, ലോകത്തിനു മരിച്ചു ക്രിസ്തുവിനു വേണ്ടി മാത്രം ജീവിച്ചു ഉയിർപ്പി മഹോത്സവത്തി പുതുജീവൻ നമുക്ക് സ്വന്തമാക്കാം.
 
എന്തെന്നാൽ കർത്താവ് സത്യമായും ഉയിർത്തെഴുന്നേറ്റു, ഹല്ലേലൂയാ

സ്നേഹത്തോടെ
പ്രാർത്ഥനയോടെ
ഫാ. സുബീഷ് വട്ടപ്പറമ്പൻ



Font Awesome Icons


Voice of Mount – A Parish Newsletter

St Thomas Syro Malabar Church
St Thomas Mount, Chennai.


0 Comments